ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസബാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വന്‍ വിജയങ്ങള്‍ ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പി.ക്ക് പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാന്‍ കഴിയില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.
ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് തിരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങള്‍ മെനയുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 295-ല്‍ 200 നിയമസഭാ സീറ്റുകളും നേടുക എന്നതാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പ്രസ്ഥാവിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി.ക്ക് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കംപോലും കടക്കാന്‍ പാടുപെടുമെന്നാണ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് പ്രശാന്ത് പ്രതികരിച്ചത്.
'പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന നേട്ടത്തിന് വിപരീതമായി രണ്ടക്കം കടക്കാന്‍ ബി.ജെ.പി. കഷ്ടപ്പെടേണ്ടിവരും. ഒരു പക്ഷെ അത് ബി.ജെ.പി. ക്ക് സാധ്യമായാല്‍ ഇവിടം വിടും.' ഇതാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്. നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും പ്രശാന്ത് പറയുന്നു.

Comments