
തിരുവനന്തപുരം: കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കോൺഗ്രസ് എം.പി.ശശി തരൂരിന് സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ..തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കോൺഗ്രസിൽ നേതൃമാറ്റം സജീവ ചർച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായ പ്രകടനം.
'ഞാൻ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.' പ്രതാപ് പോത്തൻ എഴുതുന്നു.






