
ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്സ്ഫര്‍ഡ്/ആസ്ട്രസിനെക വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അടുത്തയാഴ്ച അനുമതി നല്‍കിയേക്കുമെന്ന് സൂചന. വാക്സിന്റെ വിശ്വാസ്യത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രദേശിക നിര്‍മ്മാതാക്കള്‍ കൈമാറിയ സാഹചര്യത്തിലാണ്. ബ്രിട്ടീഷ് കമ്പനി നിര്‍മ്മിക്കുന്ന ആസ്ട്രസിനെകയുടെ പരീക്ഷണത്തിന്റെ ഫലം ബ്രിട്ടണ് അടക്കമുള്ള രാജ്യങ്ങള്‍ നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഇന്ത്യ അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഫൈസര്‍, ഭാരത് ബയോടെക് എന്നിവ നിര്‍മ്മിക്കുന്ന വാക്സിനും അടുത്ത മാസം ആദ്യത്തോടെ ഇന്ത്യ അനുമതി നല്‍കിയേക്കും.
കുറഞ്ഞ വരുമാനവും ചൂടു കാലാവസ്ഥയുമുള്ള രാജ്യങ്ങളില്‍ ആസ്ട്രസിനെക കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൈാര്യം ചെയ്യുന്നതിലുള്ള സൗകര്യവും റെഫ്രിജറേറ്ററിലെ സാധാരണ തണുപ്പില്‍ കൂടുതല്‍ കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ആസ്ട്രസിനെകയ്ക്കുണ്ട്. മൂന്ന് കമ്പനികളും നല്കിയ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റാര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഡിസംബര്‍ ഒമ്പതിന് പരിശോധിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് കമ്പനികളോടും കൂടുതല്‍ വിശദാംശങ്ങളും തേടിയിരുന്നു. രാജ്യത്ത് സീറം ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഇന്ത്യയാണ് ആസ്ട്രസിനെക പ്രദേശികമായി നിര്‍മ്മിക്കുന്നത്.
അതേസമയം, ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സൂപ്പര്‍ സ്പ്രെഡര്‍' ആണെന്നും 70 കൂടുതല്‍ പ്രഹരശേഷിയുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിര്‍മ്മാണത്തിലിരിക്കുന്ന വാക്സിന്റെ ശേഷിയെ സംശയിക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സാര്‍സ് കൊവി-2 നെ ഭയപ്പെടേണ്ടതില്ലെന്നു നിതി ആയോഗ് ആരോഗ്യ വിഭാഗം മേധാവി ഡോ.വി.കെ പോള്‍ പറഞ്ഞു. ചികിത്സാ മാര്‍ഗരേഖയിലും മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അമേരിക്കയില്‍ കൊറോണ വൈറസിന്റെ പ്രഹരശേഷിയില്‍ ഒരു കുറവും വന്നിട്ടില്ല. ഓരോ 33 സെക്കന്‍ഡിലും ഇവിടെ ഒരാള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ്. ഡിസംബര്‍ 20വരെയുള്ള ഏഴ് ദിവസത്തിനുള്ളില്‍ 18,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുന്‍ ആഴ്ചയേ അപേക്ഷിച്ച് 6.7% അധികമാണ് മരണം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവധിയാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസങ്ങളായി വിമാനത്താവളങ്ങളില്‍ 32 ലക്ഷം പേരെ പരിശോധിച്ചു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ശരാശരി ഒരു ശതമാനം കുറവ് വന്നിട്ടുണ്ട്. ടെന്നസ്സി, കാലിേഫാര്ണിയ, റോഡ് ഐലന്റ് എന്നിവിടങ്ങളിലാണ് പുതിയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയോവ, സൗത്ത് റോഡ് ഐലന്റ് എന്നിവിടങ്ങളിലാണ് ഏറ്റവും രൂക്ഷം
യു.എസില്‍ നിലവില്‍ 11.3% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50ല്‍ 30 സംസ്ഥാനങ്ങളാണ് 10 ശതമാനമോ അതില്‍ കൂടുതലോ പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. അയോവയിലും റോഡ് ഐലന്റിലും 40% മുകളിലാണ്.






