
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ എം ശിവശങ്കറെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശിവശങ്കരിനെ അഫസ്റ്റ് ചെയ്ത് 60 ദിവസമാകുന്ന സാഹചര്യത്തില്‍ സ്വഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കനാണ് ഇഡി കുറ്റപത്രം നല്‍കിയത്.
രേഖകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസന്വേഷണം ആരംഭിച്ചതിനു ശേഷം ആദ്യം കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ശിവശങ്കറിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുന്നത് എന്നാണ് ഇഡിയുടെ നിലപാട്. കൂടാതെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘവും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയിരുന്നതെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ കോഴയായി ലഭിച്ചതാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.






