
ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ആശുപത്രിയില്‍ തുടരും. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ സാധരണ നിലയില്‍ ആയിട്ടില്ലാത്തതിനാലാണ് ആശുപത്രിയില്‍ തുടരേണ്ടി വരുന്നത്.
എന്നാല്‍ രക്തസമ്മര്‍ദ്ദം സാധരണ നിലയിലാകുന്നതോടെ രജനിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇന്ന് നടന്ന പരിശോധനകളുടെ ഫലം വൈകുന്നേരത്തോടെ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രജനിയെ ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രജനിക്ക് പരിപൂര്‍ണ വിശ്രമം ആവശ്യമാണെന്നും സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.




