
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നിലപാടെടുക്കില്ലെന്നും കര്‍ഷകരോട് ബഹുമാനം മാത്രമാണെന്നും പ്രതിരോധ മന്ത്രി രാജ് സിങ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖാലിസ്ഥാനിളാണെന്ന ബിജെപി ഐടി സെല്ലിന്റെ ആരോപണങ്ങള്‍ രാജ്നാഥ് സിങ് തള്ളി. ഇത്തരം ആരോപണങ്ങള്‍ കര്‍ഷകര്‍ക്കെതിരെ ആരും പ്രയോഗിക്കരുതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
'ഞാനൊരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. എന്റെ അമ്മ കൃഷി ചെയ്യുന്ന സ്ത്രീയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കാള്‍ കൃഷിയെക്കുറിച്ച് തനിക്ക് അറിവുണ്ട്. രാഹുല്‍ എന്നേക്കാള്‍ ചെറുപ്പമാണ്. ഞാന്‍ കര്‍ഷകന്റെ മകനാണ്. ഞങ്ങള്‍ക്ക് ഒരിക്കലും കര്‍ഷകര്‍ക്കെതിരായ തീരുമാനങ്ങള്‍ എടുക്കാനാകില്ല' അദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതികള്‍ വേണമെങ്കില്‍ നടത്താം. മൂന്ന് നിയമങ്ങളെക്കുറിച്ചും ഓരോ വകുപ്പുകള്‍ വച്ച് കര്്ഷകര്ക്ക് ചര്‍ച്ച നടത്താം. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വേദന കേന്ദ്രസര്‍ക്കാരിന്റെ കൂടി വേദനയാണ്. കര്‍ഷകരുടെ താല്പര്യം പരിഗണിക്കാതെ കേന്ദ്രത്തിന് തീരുമാനം എടുക്കാന്‍ കഴിയില്ല. കാര്‍ഷിക നിയമങ്ങള്‍ വേണം വേണ്ട എന്ന കാഴ്ചപ്പാടില്‍ ചര്‍ച്ച നടത്തരുത് യുക്തിയുടെ അടിസ്ഥാനത്തിലാവണം ചര്‍ച്ചയെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.






