
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട് കസ്റ്റംസ് കേസില്‍ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചില്ല. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. ശിവശങ്കറിനെതിരെ തെളിവുകളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജാമ്യം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ശിവശങ്കര്‍ നടത്തിയ വിദേശയാത്രകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കസ്റ്റംസ് ശിശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായാണ് ശിവശഹ്കര് മൊഴി നല്‍കിയത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണവമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്ത് വരുന്നുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
2015 മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്ന ശിവശങ്കര്‍ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും കസ്റ്റംസ് ചോദിച്ചു. സ്വര്‍ണക്കടത്തിലെ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമാണെന്നും കസ്റ്റംസ് കോടതിയി വാദിച്ചു.






