
ന്യൂഡല്‍ഹി: കോവിഡ് വാക്സീന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഡോ സോമനി. വെള്ളിയാഴ്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡോ സോമനി സൂചന നല്‍കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സീന് വിതരണത്തിന്റെ ഭാഗമായി ജനുവരി രണ്ട് മുതല്‍ ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വാക്താക്കള്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ കുത്തിവയ്പ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഇതിന് മുന്‍പ് ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ വിജയകരമായി ഡ്രൈ റണ്‍ പൂര്‍ത്തികരിച്ചിരുന്നു. രണ്ട് ദിവസത്തെ ഡ്രൈ റണ്‍ ആയിരുന്നു ഈ സംസ്ഥാനങ്ങളില്‍ നടത്തിയിരുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് വാക്സീന് വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്സീന് സ്വീകരിക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്സീനേഷന് ടീമിനെ സജ്ജമാക്കല്‍, സെക്ഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്സിനേഷന് നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയാണ് ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുക.






