
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനെകുറിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. സാഹചര്യം പരിഗണിച്ച് സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിൽ തെറ്റില്ലെന്ന് ജോബി പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനെതിരേ ഒരു വിഭാഗം തിയേറ്ററുടമകള്‍ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ജോബി.
' സുരേഷ് ഗോപി നായകനായ കാവല്‍ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒ.ടി.ടി വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ തിയേറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ലല്ലോ. ' ജോബി പറഞ്ഞു.






