
ബെംഗളൂരു: നഗരത്തില്‍ മയക്കുമരുന്നുമായി മൂന്നുമലയാളികള്‍ പിടിയില്‍. ക്രൈബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് മൂന്നംഗ ടെക്കി യുവാക്കള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍മാരായ കോഴിക്കോട് സ്വദേശി റമീഷ്(28), കണ്ണൂര്‍ സ്വദേശികളായ അഷീര്‍(32), ഷെഹ്സിന്‍(29) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നഗരത്തില്‍ വന്‍തോതില്‍ നടക്കുന്നലഹരി ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. മറ്റു ചെറു സംഘങ്ങളേയും ഉടന്‍ പിടികൂടുമെന്നാണ് സൂചന. അറസ്റ്റിലായ യുവാക്കളില്‍ നിന്നും 200 ഗ്രാം എം.ഡി.എം.എ, 150 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.






