
ന്യൂഡല്‍ഹി: ഏഴാം തവണയും കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്് കര്‍ഷകര്‍. പല്‍വാള്‍ മനേസര്‍ ഹൈവേകള്‍ ഉപരോധിക്കാനാണ് കര്ഷകതീരുമാനം. ജനുവരി 7 ന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും, നാളെ മുതല്‍ രണ്ട് ആഴ്ചത്തേക്ക് ദേശ് ജാഗ്രന്‍ അഭിയാന് തുടങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഏഴു തവണയും കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ കര്‍ഷകരോ, കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരോ തയ്യാറാകാത്തതോടെ ഇനി എന്ത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്നും ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. സമരം നാല്പത്തിയൊന്നാം ദിവസവും തുടരുകയാണ്്.
തണുപ്പും മഴയും അവഗണിച്ച് നിരവധി പേരാണ് അതിര്‍ത്തികളില്‍ എത്തുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം എത്രയും വേഗം അവസാനിപ്പിക്കാവും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുക.






