വാഷിങ്ടണ്‍: അധികാര കൈമാറ്റത്തിന് സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ക്രമപ്രകാരമുള്ള കൈമാറ്റം ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് സജീവയില്‍ രാഷ്ട്രീയത്തില്‍ താനുണ്ടാകുമെന്നും അദേഹം പറഞ്ഞു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ് അദേഹത്തിന്റെ പ്രസ്താവന.
'തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും അംഗീകരിക്കുന്നില്ല. യാഥാര്‍ഥ്യങ്ങള്‍ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. എന്നാല്‍ അമേരിക്കയെ മഹത്താക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്' ട്രംപ് പറഞ്ഞു.
ഭൂരിപക്ഷത്തിനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ബൈഡന് 360 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിന് 232 വോട്ടുകളാണ് ലഭിച്ചത്.






