
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുത്, പാസിപോര്ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. കൂടാതെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
നവംബര്‍ 18 നായിരുന്നു പലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമാനുസൃതമായാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഇബ്രാഹിം കുഞ്ഞ് വാദിച്ചു. പാലാരിവട്ടം പാലം നിര്‍മ്മിക്കുന്നതിന്റെ കരാര്‍ ആര്‍ഡിഎസിനു നല്കിയതും മുന്‍കൂര്‍ പണം അനുവദിച്ചതും നിയമലംഘനമാണെന്നും അഴിമതി നടത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം.






