
വിക്രം നായകനാകുന്ന 'കോബ്ര'യുടെ ടീസര്‍പുറത്തിറങ്ങി. ഏഴ് വ്യത്യസ്ഥ ലുക്കിലാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 'ഇമൈക്ക നൊടികള്‍' എന്ന ചിത്രത്തിനുശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് റഷ്യയില്പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ ഷൂട്ടിംഗ് പലതവണ മാറ്റിവെയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ഈ മാസം മുതലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് 'കോബ്ര'.
ചിത്രത്തില്‍ ബാബു ആന്റണി, കെ എസ് രവികുമാര്‍, റോഷന് മാത്യു, റോബോ ശങ്കര്‍, മാമുക്കോയ, പൂവൈയ്യാര്‍, ശ്രീനിധി ഷെട്ടി, മിയ, രേണുക, പത്മപ്രിയ, കനിഹ എന്നിവരും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. എ.ആര്. റഹ്മാന് കോബ്രയുടെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുക.







Comments