
തിരുവനന്തപുരം: ആര്.സി.സി.യിലേക്ക് അടിയന്തിരമായി മരുന്നെത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. കാരുണ്യ ഫാര്‍മസി വഴിയാണ് റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് മരുന്നെത്തിക്കുക. ഇന്നു മുതല്‍് മരുന്നുകള്‍ എത്തിത്തുടങ്ങും. മൂന്നാഴ്ച്ചക്കുള്ളില്‍ ആവശ്യപ്പെട്ട അത്രയും മരുന്നുകള്‍ ആര്.സി.സി.യില്‍ എത്തിക്കാനംു നിര്‍ദ്ദേശം.
ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങിനല്‍കേണ്ട മെഡിക്കല്സര്വ്വീസ് കോര്‍പ്പറേഷന്റെ നിരുത്തരവാദ നടപടിയാണ് ആര്.സി.സി.യില്മരുന്നു ക്ഷാമം നേരിടാന്‍ ഇടയാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ക്ക് രോഗികള്‍ പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയാണ്. വിഷയത്തില്‍ മന്ത്രി ഇടപെട്ടതോടെയാണ് കാരുണ്യ ഫാര്‍മസിയില്‍ നിന്ന്് മരുന്നെത്തിക്കാന്‍ തീരുമാനിച്ചത്.
കെ.എം.എസ്.സി.എലില്‍ നിന്ന് മരുന്നു ലഭ്യമാകുന്നതുവരെ ആര്.സി.സി.ക്കു സ്വന്തം നിലക്കുമരുന്നുവാങ്ങാനും അനുമതി ലഭിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ ആര്.സി.സി. ആവശ്യപ്പെട്ട അത്രയും അളവില്‍ മരുന്നുകള്‍ എത്തിക്കുമെന്ന് കെ.എം.എസ്.സി.എല്‍. അറിയിച്ചിട്ടുണ്ട്.






