
ഇസ്ലാമബാദ്: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി പാകിസ്താന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലി. 2019 ഫെബ്രുവരി 26 ന് ആയിരുന്നു ഇന്ത്യ ബാലാക്കോട്ട് ആക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ആക്രമണം.
പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദ് പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്താന് സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയാണ് ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മുന്നൂറ് ഭീകരര്‍ കൊല്ലപ്പെട്ടകാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ബാലാക്കോട്ട് ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ഈ നിലപാടിന് വിരുദ്ധമായാണ് വെളിപ്പെടുത്തല്‍. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടും പാകിസ്താന് അത് അംഗീകരിച്ചിരുന്നില്ല.






