
സൗബിന് ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രം അമേരിക്കന്‍ ജംഗ്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രേം ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ സിബി കൈപ്പന്‍ നിര്‍വ്വഹിക്കുന്നു. സൗബിനൊപ്പം മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാള സിനിമയില്‍ വ്യത്യസ്ഥതകള്ക്കൊണ്ട് ഇതിനോടകംതന്നെ തന്റേതായ ഇടം നേടിയെടുക്കാന്‍ കഴിഞ്ഞ താരമാണ് സൗബിന്. കൈകാര്യം ചെയ്ത ഓരോ കഥാപാത്രത്തിലും തനിമ നിലനിര്‍ത്തുന്നതിനോടൊപ്പം മികച്ചതാക്കിമാറ്റാനും സൗബിനു കഴിഞ്ഞു. അമേരിക്കന്‍ ജംഗ്ഷന്റെ ഫസ്റ്റുലുക്ക് പോസ്റ്ററില്‍ ,സൗബിനെ കണ്ടതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.






