
പാലക്കാട്, പത്തനംതിട്ട കളക്ടര്‍മാരെ മാറ്റാന്‍ സ്ഥലം മാറ്റാന്‍ തീരുമാനിച്ചു. പാലക്കാട് കളക്ടര്‍ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടര്‍ പി. ബി നൂഹ് എന്നിവരെയാണ് മാറ്റുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇവരുടെ സ്ഥലംമാറ്രം സംബന്ധിച്ച് തീരുമാനമായത്.
ഇരുവരും മൂന്ന് വര്‍ഷക്കാലവധി പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡോ. നരസിംഹുഗാരി ടി. എല്‍. റെഡ്ഡി പത്തനംതിട്ട കളക്ടര്‍ ആകും. മൃണ്മയി ജോഷി ആയിരിക്കും പാലക്കാട് കളക്ടര്‍. പി.ബി നൂഹ് സഹകരണ രജിസ്ട്രാറായാണ് ചുമതലയേല്‍ക്കുക.






