
തിരവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന. പ്രവാസി തൊഴില്‍ പുനരധിവാസത്തിന് 100 കോടി പ്രഖ്യാപിച്ചു. തിരിച്ചു വന്നവരും വിദേശത്തുള്ളവരുമായ പ്രവാസികളുടെ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രവാസികളുടെ പെന്ഷന് തുക കൂട്ടി
തിരിച്ചു വന്ന പ്രവാസികളുടെ പെന്ഷന് 3000 ആക്കും. വിദേശത്തുള്ള പ്രവാസികളുടെ പെന്ഷന് 3,500 രൂപയാക്കി. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപയായി ഉയര്‍ത്തിയപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് ഇത് 350 രൂപയാക്കി.
ജൂലൈയില്‍ ഓണ്‍ലൈനായി പ്രവാസി സംഗമം
പ്രവാസി ക്ഷേമനിധിക്കായി ഒമ്പതുകോടിയും പ്രവാസി തൊഴില്‍ പുനരധിവാസത്തിന് 100 കോടിയും അനുവദിച്ചു. ജൂലൈ മാസത്തില്‍ ഓണ്‍ലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും. പ്രവാസി തൊഴില്‍ പദ്ധതി ആദ്യ ഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനത്തോടെ മൂന്നാം ലോകകേരളസഭ വിളിച്ചു ചേര്‍ക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെബ്രുവരിയില്‍ ക്ഷേമനിധി. 75 ദിവസമെങ്കിലും തൊഴിലെടുത്തവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ്. സ്കൂള്‍ ജീവനക്കാര്‍ക്കും ആശ്വാസം. സ്കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറേറിയം 24,000 രൂപയാക്കി. പാചകത്തൊഴിലാളികള്ക്ക്് 50 രൂപ കൂട്ടി.
കയര്‍മേഖലയില്‍ കുടിശ്ശിക തീര്‍ക്കാന്‍ 60 കോടി ; കശുവണ്ടി വികസനത്തിന് അഞ്ചരകോടി
കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷവും തൊഴിലവസരം ഉണ്ടാക്കും. കയര്‍മേഖലയില്‍ കുടിശ്ശിക തീര്‍ക്കാന്‍ 60 കോടിയും കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും അനുവദിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്കാന് അറുപത് കോടി അനുവദിച്ചു. ബാര്‍ബര്‍ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി രൂപ വായ്പ സബ്സീഡിയായി അനുവദിക്കും. മണ്‍പാത്ര നിര്‍മ്മാണ മേഖലയ്ക്ക് ഒരു കോടി അനുവദിച്ചു.






