
ക്യാപ്റ്റന്‍ ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു .സെലെക്ടിവായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലറിപ്പോൾ ജന മനസ്സുകൾ ഏറ്റെടുത്തു കഴിഞ്ഞു. മുഴുക്കുടിയനായി അതി ഗംഭീര പ്രകടനമാണ് ജയസൂര്യ കാഴ്ച വച്ചിരിക്കുന്നത്. ജീവിതഗന്ധിയായ ചിത്രമായിരിക്കും "വെള്ള"മെന്നാണ് ട്രെയിലർ തരുന്ന സൂചന.
കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും തിയേറ്ററുകൾ സജീവമാകുമ്പോൾ ആദ്യം റീലീസ്സിനെത്തുന്ന മലയാള ചിത്രമാണ് "വെള്ളം".ജനുവരി 22നാണു ചിത്രം തിയേറ്ററിൽ എത്തുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം" ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.






