
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടിയുടെ നയം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു എ.കെ ആന്റണി.
കോരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുലും ആവശ്യപ്പെട്ടുവെന്ന് ആന്റണി വ്യക്തമാക്കി. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കും, കേരളം തിരിച്ചുപിടിക്കണം.. എ.കെ. ആന്റണി വ്യക്തമാക്കി.
വരുന്ന തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കണമെന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശമെന്നും ആന്റണി ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കാനും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായും എ.കെ. ആന്റണി വിശദീകരിച്ചു.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും, ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകുമെന്നും ആന്റണി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്കി.






