
തിരുവനന്തപുരം: സ്പിരിന്ക്ലറില് ശിലശങ്കര് കുറ്റക്കാരനെന്നും കണ്ടെത്തിയതിനുപിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി സ്പ്രിന്‍ക്ലര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സ്പരിന്ക്ലറുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ മുഖ്യമന്ത്രിയുടെ അനുമതിയോ ചീഫ് സെക്രട്ടറിയുടെ അറിവോ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതിയായ ചര്‍ച്ചകളില്ലാതെ കരാറില്‍ ഏര്‍പ്പെടുകവഴി ജനങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ്ണ അവകാശം സ്ഥിതിയുണ്ടായെന്നും വിധഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായാണ് പ്രിന്‍ക്ലറുമായി കരാറിലേര്‍പ്പെടുന്നത്. തുടക്കംമുതല്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയിരുന്നത്. ജനങ്ങളുടെ സമ്മതമിവ്വൊ എന്തടിസ്ഥാനത്തിലാണ് അവരുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്കു നല്കാന് തീരുമാനിച്ചതെന്ന് കോടതിയും ഈ വിഷയത്തിലിടപെട്ടുകൊണ്ട് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ കരാറില്‍നിന്ന് പിന്മാറുകയും കമ്പനിയുടെ കൈവമുള്ള വിവരങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കരാറില്‍ നിന്നു പിന്മാറിയെങ്കിലും സര്‍ക്കാര്‍ ഇപ്പോഴും സ്പ്രിന്‍ക്ലര്‍ വിവാദ നിഴലിലായിരുന്നു. എന്നാല്‍ പുതിയ വിദഗ്ധ സമിതി റിപ്പോര്ട്ടുന്നതോടെ മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നാണ് പറഞ്ഞുവെയ്ക്കുന്നത്.
എം. മാധവന് നമ്പ്യാര്‍, ഗുല്‍ഷന്‍ റായ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തുടക്കംമുതല്‍ സ്പ്രിന്‍ക്ലറുമായി ശിവശങ്കര്‍ നേരിട്ടാണ് ഇടപെട്ടിരുന്നതെന്നും മറ്റ് അധികാര കേന്ദ്രങ്ങളുമായി വേണ്ടത്ര ചര്‍ച്ചചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവകുപ്പിന് കീഴില്‍ വരുന്നതാണെന്നും ഐ.ടി. വകുപ്പ് സഹായി എന്ന നിലയില്‍ താന്‍ ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അന്നത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ വിദഗ്ധ സമിതിയോടെ അറിയിച്ചിരുന്നു.
ന്യൂയോര്‍ക്ക് കോടതിയുടെ പരിധിയില്‍ വരുന്നതിനാല്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ ലംഘനം നടന്നാല്‍ അവരിനിന്ന് പിഴയീടാക്കാന്‍ സധിക്കില്ല. മാത്രവുമല്ല, സ്പ്രിന്‍ക്ലര്‍ മാസ്റ്റര്‍ സര്‍വ്വീസ് കരാറിലെ വ്യവസ്ഥകള്ദുരുപയഗ8 സാധ്യതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി-ഡിറ്റ് കൈമാറിയ വിവരങ്ങല്‍ പരിമിതമായതിനാല്‍ കൂടുതല്‍വിശദാംശങ്ങള്‍ ലഭ്യമായാല്‍മാത്രമേ വിവരങ്ങളുടെ സുരക്ഷയും രഹസ്യ സ്വഭാവവും സ്വകാര്യതയും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പറയാന്‍ സാധിക്കൂ എന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം.






