ബംഗളൂരു: കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ശശികലയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഓക്സിജന്‍ നല്കി വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പനി, ചുമ, ശ്വാസതടസം എന്നി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
തിങ്കാളാഴ്ച ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ജയിലിലെത്തി പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടൊണ് ബംഗളൂരുവിലെ സര്‍ക്കാര്‍ ആസുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ താമസിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍മാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തുമായ ശിവകുമാറും ബംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു. ശശികലയ്ക്ക് പ്രമേഹവും അമിത രക്തസമ്മര്‍ദവും ഉണ്ട്.






