ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ പന്തിന്റെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. എന്നാല്‍ താരത്തെ ധോണിയുമായി താരതമ്യം ചെയ്യുന്നതിനെതിരെ ഋഷഭ് പന്ത് രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുമായി തന്നെ താരതമ്യം ചെയ്യരുതെന്നും അങ്ങനെയുള്ള താരതമ്യങ്ങള്‍ ഒഴിവാക്കണമെന്നും താരം പറഞ്ഞു. പരമ്പര നേടി ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ പന്തിന്റെ പ്രതികരണം.
സിഡ്നിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ടീമിനെ സമനിലയിലെത്തിച്ചതില് പ്രധാന പങ്കുവഹിച്ചത് പന്തായിരുന്നു. 97 റണ്‍സായിരുന്നു മത്സരത്തില്‍ പന്ത് നേടിയത്. ആദ്യ ടെസ്റ്റില്‍ താരത്തെ കളിപ്പിച്ചിരുന്നില്ല. ഗാബ്ബയിലെ അവസാന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ വിജയത്തിലേക്കെത്തിച്ചത് പന്തിന്റെ മികച്ച പ്രകടനമായിരുന്നു. ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ അഞ്ചാം ദിനം 328 റണ്‍സാണ് ഇന്ത്യ പിന്തുടര്ന്ന് ജയിച്ചത്. പന്ത് നേടിയ 89 റണ്‍സായിരുന്നു ടീമിന്റെ വിജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ മത്സര ശേഷം പന്തിനെ മുന്‍ വിക്കറ്റ് കീപ്പര്‍മാരുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്. തനിക്ക് തനായി തന്നെ തുടരനാണ് ഇഷ്ടമെന്നാണ് പന്തിന്റെ പ്രതികരണം. തന്നെപ്പോലെ ഒരു യുതാരത്തെ ഇതിഹാസ തുല്യനായ ധോണിയുമായി താരതമ്യം ചെയ്യരുതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു. താരത്തെ മികച്ച പ്രകടനത്തിനുശേഷം ടെസ്റ്റ് റാങ്കിങ്ങിലും താരം നേട്ടമുണ്ടാക്കി. ടെസ്റ്റ് ബാറ്റ്സ്ന്മാരുടെ റാങ്കിങ്ങില്‍ 13ാം സ്ഥാനത്തേക്ക് താരം ഉയര്‍ന്നു.






