
ഡല്‍ഹി: ഒരു ഘട്ടത്തില്‍ 161/2 എന്ന അതിശക്തമായി 'രാജാവാകാന്‍' ശ്രമിച്ചുകൊണ്ടിരുന്ന രാജസ്ഥാന് അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ഡല്‍ഹി 'മന്ത്രി'ആയി.
ഇതോടെ 193/8 എന്ന സ്കോറിലേക്ക് രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ രാജ്യതലസ്ഥാനത്തിനു സാധിച്ചു. 32 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റുകളാണ് അവസാന ഓവറുകളില്‍ രാജസ്ഥാന് നഷ്ടമായത്. പരാഗിന്റെ ഉള്‍പ്പെടെ ഒരോവറില്‍ മൂന്ന് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്. മത്സരത്തില്‍ 4 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ നേട്ടം.
യശസ്വി ജൈസ്വാളിനെ വേഗത്തില്‍ നഷ്ടമായ ശേഷം വൈഭവ് സൂര്യവന്‍ഷി ധ്രുവ് ജുറേല്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. പവര്‍പ്ലേയില്‍ 75 റണ്‍സ് നേടിയ രാജസ്ഥാന് വേണ്ടി ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 34 പന്തില്‍ 70 റണ്‍സാണ് നേടിയത്. 21 പന്തില്‍ 46 റണ്‍സ് നേടിയ വൈഭവ് പുറത്തായപ്പോള്‍ മാധവ് തിവാരിയാണ് വിക്കറ്റ് നേടിയത്.
മൂന്നാം വിക്കറ്റില്‍ ജുറേലും റിയാന്‍ പരാഗും മികവ് പുലര്‍ത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് 41 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. 26 പന്തില്‍ 51 റണ്‍സ് നേടിയ പരാഗിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തില്‍ ഡൊണോവന്‍ ഫെരേരയെയും രവി സിംഗിനെയും പുറത്താക്കിയ സ്റ്റാര്‍ക്ക് കനത്ത തിരിച്ചടിയാണ് രാജസ്ഥാന് നല്‍കിയത്.
ശുഭം ദുബേയെ മാധവ് തിവാരി പുറത്താക്കിയപ്പോള്‍ രാജസ്ഥാന് 161/2 എന്ന നിലയില്‍ നിന്ന് 173/6 എന്ന നിലയിലേക്ക് വീണു.
ധ്രുവ് ജുറേല്‍ 40 പന്തില്‍ 53 റണ്‍സ് നേടിയ പുറത്തായി. ലുംഗി എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല് ഓവറി വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ് എടുത്തിട്ടുണ്ട്.




