കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ ലൈംഗിക പീഡന പരാതി കേസ് സിബിക്ക് നല്കി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. അതേ സമയം പതിനഞ്ചു വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കുന്ന വേളയിലാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിണറായി വിജയന് ഉള്‍പ്പെട്ട ലാവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത്.
2006ലാണ് ലാവലിന്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ആ തരതത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള രാഷ്ട്രീയ തിരിച്ചടിയായി പിണറായി സര്‍ക്കാരിന്റെ നടപടിയെ കാണാവുന്നതാണ്. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും സേളാര്‍ ലൈംഗികാരോപണ കേസ് പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാണിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പേര് തിരഞ്ഞെടുപ്പ് കാലത്ത് വെല്ലുവിളി സൃഷ്ടിക്കും.
പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിക്കു പുറമേ കെസി വേണു ഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹാബി ഈഡന്, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവരുമാണ് അന്വേണത്തില്‍ ഉള്‍പ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും കടുത്ത രാഷ്ട്രീയ നാക്കമാണിത്.






