
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരച്ചടിക്കുകാരണം സംഘടനാ ദൗര്‍ബല്യമാണെന്നും നേതാക്കളാരും അവരുടെ സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. സംഘടിപ്പിച്ച എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കന്മാരാണ്, എന്നാല്‍ ആരും അവരുടെ സ്ഥാനത്തോട് നീതിപുലര്‍ത്തുന്നില്ലെന്നും ഹസന് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വളരെ ഉറച്ചതാണ്. കേരളം സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തുവരും. സോളാര്‍ സോളാര്‍ കേസുകള്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ.ക്കു വിട്ടത് ബി.ജെ.പി. മാര്‍ക്സിസ്റ്റു പാര്‍ട്ടിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ പിണറായി ജയിലില്‍ പോകേണ്ടിവരും എന്നറിയുന്നതുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍. യു.ഡി.എഫ്. പോകുന്നത് ജനകീയ കോടതിയിലേക്കാണ്. അടു്തതതിരഞ്ഞെടുപ്പില് കേരളത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തും. പിണറായിയുടെ തുടര്‍ഭരണം എന്ന സ്വപ്നം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി ്വശേഷിക്കുമെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.






