ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 'ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാഴ്ചയാണ്. ഞാന്‍ കര്‍ഷകരെ അനുകൂലിച്ച വ്യക്തിയാണ്. എന്നാല്‍ ഇതു ദൗര്‍ഭാഗ്യകരമാണ്. ചെങ്കോട്ടയ്ക്ക് മുന്നില്‍ ഉയരേണ്ടിയിരുന്നത് ത്രിവര്‍ണപതാക മാത്രമാണ്' ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിനെ തള്ളി തരൂര്‍ ട്വിറ്ററില്‍ രംഗത്തെത്തി.
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ വിവിധയിടങ്ങളില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്ന. ഇതിനിടയിലാണ് ചെങ്കോട്ടയിലേക്ക് ദിക്രിയില് നന്നും സിംഘുവില്‍ നിന്നും എത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുകയും അവരുടെ കൊടികള്‍ ഉയര്‍ത്തുകയും ചെയ്തത്. അതേസമയം അക്രമസംഭവങ്ങളില്‍ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവന ഇറക്കിയിരുന്നു.

Comments