മുംബൈ: കര്‍ഷക റാലിയിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന മുഖപത്രമായ സാമ്നയില്‍ മുഖപ്രസംഗം. കര്‍ഷകസമരം അക്രമാസക്തമാകാന്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതായി സാമ്നയില്‍ ശിവസേന വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സംഘടിപ്പിക്കുന്നസമരം അറുപതു ദിവസത്തിലേറെയായി സമധാനപരമായി നീങ്ങുകയായിരുന്നു.
സമധാനപരമായാണ് അവര്‍ സമരം നടത്തിയിരുന്നത്. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ഇതു രണ്ടും കേന്ദ്ര സര്‍ക്കാരിന് ദഹിച്ചിരുന്നില്ല. കേന്ദ്ര ആഗ്രഹിച്ചത് എന്താണോ അത് റിപ്പബ്ലിക് ദിനത്തില്‍ സംഭവിച്ചു. ആ സംഭവവികാസങ്ങള്‍ രാജ്യത്തന്റെ പേര് മോശമാക്കി. സംഘര്‍ഷത്തില്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്നതില്ഡ അര്‍ഥമില്ല. അക്രംമ സംഭവങ്ങളില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? ബിജെപിയുമായി ബന്ധമുള്ള ദീപ് സിദ്ധുവാണ് കര്‍ഷകര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചത്. മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടിക്കാട്ടി.
അതേസമയം ശിവസേനയുടെ ആരേപണം അടിസ്ഥാന രഹിതമാണെന്നും മഹാരാഷ്ട്ര ബിജെപി വാക്താവ് കേസവ് ഉപാധ്യായ് പ്രതികരിച്ചു. എന്നാല്‍ അക്രമസംഭവങ്ങളില്‍ രാജ്യതലസ്ഥാനത്ത് വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. ചെങ്കോട്ടയില്‍ മാത്രം ലക്ഷക്കണക്കിന് നാശനഷ്ടം ഉണ്ടയെന്നാണ് കണക്കുക്കൂട്ടിയിരിക്കുന്നത്. സംഭവത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്കെതിരെയും കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തു. ദീപ് സിദ്ധു അക്രമസംഭവങ്ങള്‍ക്ക് ശേഷം ഒളിവിലാണ്.






