ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് പുരോഗമിക്കവേ മറ്റൊരു വാക്സിന് പരീക്ഷണത്തിന്ുകൂടി അമുമതി തേടി പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാക്സ് കമ്പനിയുടെ വാക്സ്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
യുകെയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നോവാക്സ് 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നോവാക്സിനുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഐസിഎംആറും സബകരിക്കുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചാല്‍ വന്‍തോതില്‍ ഉല്പാദന കരാറുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകാന്‍ ഇടയുള്ള വാക്സിനുകളിലൊന്നാണിത്.
'ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ക്ക് ഉടന്‍ അനുമതി ലഭിക്കുെമന്നാണ് കരുതുന്നത്' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു. യുകെയില്‍ 18 നും 84 നും ഇടയില്‍ പ്രായമുള്ള 15,000 പേരിലാണ് നോവാക്സിന് ട്രയല്‍ നടന്നത്. ബ്രിട്ടനിലും യുറോപ്യന്‍ യൂണിയനിലും മറ്റു രാജ്യങ്ങളിലും ഉടന്‍ ഉപയോഗാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





