പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'കര്ണ്ണന്' തിയേറ്ററുകളിലെത്തുന്നു. ചിത്രം ഒ.ടി.ടി. റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രത്തിന്റെ റിലീസിംഗ് വിവരങ്ങള്‍ പുറത്തുവിട്ടത്. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണ്ണന് ഏപ്രിലില്‍ തീയേറ്ററുകളിലെത്തും. ടീസര്‍ പുറത്തുവിട്ടാണ് ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാതാവിന് നന്ദി പറയുകയാണ് ധനുഷ്.
ഏപ്രില്‍ 21-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'കര്ണന് 2021 ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഈ സമയത്ത് ഏറെ ആവശ്യമുള്ള, പ്രോത്സാഹജനകമായ ഒരു വാര്‍ത്ത. മറ്റു വഴികള്‍ ഉണ്ടായിരുന്നുവെങ്കിലും തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, തിയറ്റര്‍ നടത്തിപ്പുകാര്‍, സിനിമയെയും തിയറ്ററിനെയും ആശ്രയിച്ചു ജീവിക്കുന്ന മറ്റെല്ലാവരെക്കുറിച്ചും ചിന്തിച്ച താണുസാറിന് നന്ദി. എന്റെ ആരാധകര്‍ക്കുവേണ്ടി ഒരു വലിയ നന്ദി കൂടി. കാരണം അവരെ സംബന്ധിച്ച് ഒരു വലിയ തീരുമാനമാണ് ഇത്', ധനുഷ് കുറിച്ചു.

'പരിയേറും പെരുമാള്‍' എന്ന ശ്രദ്ധേയ ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്ണ്ണന്. മലയാള നടി രജിഷ വിജയന് നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയായത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സന്തോഷ് നാരായണന് ആണ് സംഗീതം.

Comments