
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ബാങ്കുകള്‍ക്കും കാര്‍ഷിക മേഖലകള്‍ക്കും സഹായം. ഗോതമ്പ് സംഭരണത്തിന് 75,060 കോടിയുടെ പദ്ധതിയും ബാങ്കുകള്‍ക്ക് 20,000 കോടി സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കര്‍ഷകരുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ ധനമന്ത്രി വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞു. കാര്ഷി താങ്ങുവില ഇരക്കിയാക്കി വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ചെലഴിക്കും. സംഭരണത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുമെന്നും പറഞ്ഞു. ഗോതമ്പ് സംഭരണത്തിനായി 75,060 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി വകയിരുത്തി.
കൃഷി ചെലവുകളുടെ 1.5 ഇരട്ടിവില ഉറപ്പാക്കും. കിട്ടാക്കടം അടക്കം പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള കാരയങ്ങള്ക്കാണ് ബാങ്കുകള്‍ക്ക് 20,000 കോടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കമ്പനികള്‍ രൂപീകരിക്കും.






