
തൊടുപുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന് തന്നെയായിരിക്കുമെന്ന് ഉറപ്പിച്ച് പി.ജെ ജോസഫ്. പാലായില്‍ മത്സരിക്കാന്‍ എന്‍.സി.പി വിട്ട് മാണി സി.കാപ്പന് ഒറ്റയ്ക്ക് യു.ഡി.എഫിലേക്ക്് വരുമെന്ന് ജോസഫ് പറഞ്ഞു. കാപ്പന് വേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ട്. കാപ്പന് തന്നെ വന്നുകണ്ടിരുന്നു. കാപ്പന് വരുമെന്ന പ്രതീക്ഷയുണ്ട്. മത്സരിക്കുമെന്ന് ഉറപ്പുമുണ്ടെന്ന് ജോസഫ് ഒരു വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റില്‍ 13 സീറ്റും ഇത്തവണ നല്‍കണം. മുസ്ലീംലീഗിന് കൂടുതല്‍ സീറ്റ് കൊടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് സീറ്റ് കുറയ്ക്കുന്നതില്‍ അര്‍ത്ഥമില്ല.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി പക്ഷത്തിന് രണ്ടില ചിഹ്നം വിട്ടുനല്‍കാന്‍ യു.ഡി.എഫിലെ ആരും തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. കത്ത് നല്കിയാല് കൊടുക്കാനാണ് പറഞ്ഞത്. കത്ത് ലഭിക്കാതെ തനിക്ക് കൊടുക്കാന്‍ കഴിയില്ലല്ലോയെന്നും ജോസഫ് പറഞ്ഞു.






