
മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റു ചെയ്ത ഗായിക റിഹാനക്കെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്ത്. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്നായിരുന്നു റിഹാനയുടെ ചോദ്യം. എന്നാല്‍ സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാന്‍ വന്ന ഭീകരരാണെന്നും കങ്കണ പറയുന്നു.
കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.എന്‍.എന്‍. തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചാണ് റാഹാന തന്റെ പ്രതികരണവും പിന്തുണയും പങ്കുവെച്ചത്. എന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല എന്ന റിഹാന്റെ ചോദ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
'ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. തുവഴി മുറിപ്പെട്ട, ദുര്‍ബ്ബലമായ രാജ്യെത്ത ചൈനക്ക് കീഴടക്കി ചൈനീസ് കോളനികളുണ്ടാക്കാം, അമേരിക്കയെപ്പോലെ.
ഇരിക്കൂ വിഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല' ഇതായിരുന്നു റിഹാനയുടെ ട്വീറ്റിനെതിരെ കങ്കണ പ്രതികരിച്ചത്.
No one is talking about it because they are not farmers they are terrorists who are trying to divide India, so that China can take over our vulnerable broken nation and make it a Chinese colony much like USA...
Sit down you fool, we are not selling our nation like you dummies. https://t.co/OIAD5Pa61a— Kangana Ranaut (@KanganaTeam) February 2, 2021
കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തുണ്ടായ പ്രതിഷേധങ്ങളിലെല്ലാം കങ്കണ സര്‍ക്കാരിനൊപ്പമായിരുന്നു. കര്‍ഷക സമരത്തിലും കങ്കണ സര്‍ക്കാരിനെ പിന്തുണക്കുകയാണു ചെയ്തത്. പ്രതിഷേധം ആരംഭിച്ചതുമുതല്‍ കങ്കണ കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയാണ്. ഇതിന്റെ പേരില്‍ വലില വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും കങ്കണ ഇതില്‍ നിന്നു പിന്മാറിയിട്ടില്ല. കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെ ഷഹീന്‍ബാഗ് ദാദി എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചു.






