
റോം: സീരി എയിലെ പരാജയത്തിന് കോപ്പാ ഇറ്റാലിയയില്‍ മറുപടി നല്കിയപ്പോള് കോപ്പാ ഇറ്റാലിയ സെമി ആദ്യപാദത്തില്‍ യുവന്സിന് ജയം. എതിരാളികളുടെ തട്ടകത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിലാണ് യുവന്റസ് വിജയം നേടിയത്. മത്സരത്തില്‍ ക്ലബ്ബിന്റെ വിഖ്യാത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ് സീനിയര്‍ ലെവലില്‍ 1,100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ര്മിലാനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുവന്റസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്.
അര്‍ജന്‍ീന ഫോര്‍വേഡ് ലവ്താറോ മാര്‍ട്ടിനസിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ഇന്ററായിരുന്നു. യുവാന്‍ ക്വാര്ദാദോയെ ആഷ്ലി യംഗ് ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി മുതലാക്കി ടീമിനെ ഒപ്പമെത്തിച്ച ക്രിസ്ത്യാനോ ഇന്ററിന്റെ പ്രതിരോധ പിഴവില്‍ നിന്നും രണ്ടാം ഗോളും നേടി. വെള്ളിയാഴ്ച 36 വയസ്സ് തികയുന്ന താരം പ്രായത്തെ വെല്ലുന്ന പ്രകടനമാണ നടത്തുന്നത്. ഈ സീസണില്‍ യുവന്റസിനായി 23 മത്സരങ്ങളില്‍ 22 ഗോളുകളാണ് ക്രിസ്ത്യാനോ അടിച്ചു കൂട്ടിയിരിക്കുന്നത്. ക്രിസ്ത്യാനോയേക്കള് പത്തു വയസ്സ് കുടുതലുള്ള 46 കാരനായ യുവന്റസ് ഗോള്‍ കീപ്പര്‍ ബഫണും മത്സരം നാഴികക്കല്ലായി. ക്ലബ്ബിനും രാജ്യത്തിനുമായി 1,100 മത്സരങ്ങള്‍ ബഫണ് പൂര്‍ത്തിയാക്കി.
കളിക്കാര്‍ തമ്മില്‍ പല തവണ കയ്യാങ്കളി നടന്ന മത്സരത്തില്‍ ഒമ്പതു കളിക്കാരാണ് കാര്‍ഡ് കണ്ടത്. ജനുവരിയില്‍ ഇന്ററുമായി സീരീ എ യില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-0 ന് യുവന്റസ് ഇന്ററിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സസ്പെന്‍ഷനിലായ സൂപ്പര്‍താരം ലാക്കൂക്കുവും വിംഗ്ബാക്ക് അക്റാഫ് ഹക്കീമിയും ഇല്ലാതെ ടീമിനെ ഇറക്കേണ്ട ഗതികേടായിരുന്നു ഇന്റര്‍ പരിശീലകന് അന്റോണിയോ കോണ്ടേയ്ക്ക്. 13 തവണ കോപ്പാ ഇറ്റാലിയ കിരീടം നേടിയിട്ടുള്ള യുവന്റസിന്റെ തട്ടകമായ ടൂറിനിലാണ് അടുത്ത പാദ മത്സരം നടക്കുന്നത്. കഴിഞ്ഞതവണ യുവന്റസ് നാപ്പോളിയോട് തോല്‍വി ഏറ്റുവാങ്ങി റണ്ണറപ്പായിരുന്നു. നാപ്പോളിക്ക് അറ്റ്ലാന്റയാണ് സെമിയിലെ എതിരാളികള്‍.





