
അനിയത്തിക്കൊപ്പം ചുവടുവെക്കുന്ന നടി അനു സിത്താരയുടെ വിഡിയോ വൈറലാവുകയാണ്. ക്വീന്‍ എന്ന മലയാള ചിത്രത്തിലെ 'പൊടിപാറണ തേരാണേ' എന്ന ഗാനത്തിനൊപ്പമാണ് അനു തന്റെ സഹോദരി അനുസോനാരക്കൊപ്പം ചുവടുവെക്കുന്നത്.
മിഡ് നൈറ്റ് ഫണ്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ഇരുവരുടേയും ഡാന്‍സ് പങ്കുവെച്ചിരിക്കുന്നത്. ചേച്ചി അനുജത്തി കോമ്പിനേഷന്‍ അതിമനോഹരം എന്നാണ് ആരാധകരുടെ അഭിപ്രായം. അനുസോനാ മികച്ച ഗായികകൂടിയാണ്. അനു സോനാരയുടെ പാട്ടിനൊപ്പം താരം നൃത്തം ചെയ്യുന്ന വിഡിയോകളും വൈറലായിരുന്നു.
അഭിനയത്രി എന്നതകിനോടൊപ്പംതന്നെ മികച്ച നര്‍ത്തകി കൂടിയാണ് അനു സിത്താര. അനു പങ്കുവെക്കുന്ന നൃത്ത വിഡിയോകള്‍ക്ക് വലിയ അഭിപ്രായമാണ് കിട്ടാറുള്ളതും.






