
ദിവസങ്ങള്‍ ചെല്ലുന്തോറും നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറിമറിയുകയാണ്. മേക്കപ്പിലും പ്രോഡക്ടുകളിലുമെല്ലാം പുതുമ പരീക്ഷിക്കാന്‍ തയാറാവുന്ന തലമുറയ്ക്കൊപ്പമാണ് നാമിന്ന് സഞ്ചരിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ബ്രൈഡല്‍ മേക്കപ്പ് തന്നെയാണ്. മേക്കോവറുകള്‍ നടത്തിയും മറ്റും വിവാഹദിനത്തില്‍ കൂടുതല്‍ മനോഹരിയാകാനാണ് ഓരോ പെണ്‍കുട്ടിയും ഇന്ന് ആഗ്രഹിക്കുന്നത്. സെലിബ്രിറ്റി ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ പ്രമുഖയായ രഞ്ജു പങ്കുവയ്ക്കുന്ന സൗന്ദര്യ രഹസ്യങ്ങള്‍.
പുതിയ ട്രെന്‍ഡുകള്‍
പലരും പല തരത്തില്‍ മേക്കപ് ചെയ്യാന്‍ താല്പര്യപ്പെടുന്നവരാണ്. കേക്കി മേക്കപ്പ്, മാറ്റ് ഫിനിഷിംഗ് മേക്കപ്പ്, ന്യൂഡ് മേക്കപ്പ്, ഓയില്‍ മേക്കപ്പ്, അങ്ങനെ നീളുന്നു മേക്കപ്പിന്റെ പുതിയ വിഭാഗങ്ങള്‍. എങ്കിലും കൂടുതല്‍ ആളുകള്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നത് ന്യൂഡ് മേക്കപ്പ് & സ്മോക്കി ഐസ് ആണ്. അതുതന്നെയാണ് ഇപ്പോള്‍ ട്രെന്‍ഡും. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റ് ഫിനിഷിംഗ് & ഓയില്‍ മേക്കപ്പ് ഇവയും ചിലര്‍ ആവശ്യപ്പെടാറുണ്ട്. സാധാരണയായി പെണ്‍കുട്ടികള്‍ എപ്പോഴും ന്യൂഡ് മേക്കപ്പ് ചെയ്യാനാണ് താല്പര്യപ്പെടുന്നത്.
ഏറ്റവും സൗന്ദര്യമുള്ള പുരുഷനും സ്ത്രീയും
എന്റെ മതാപിതാക്കള്‍ തന്നെയാണെന്ന് പറയും. മനുഷ്യരുടെ സൗന്ദര്യ കാഴ്ച്ചപ്പാട് പല തരത്തിലാണ്. നല്ല കണ്ണ്, നല്ല മൂക്ക്, നല്ല ചുണ്ട്, നല്ല നിറം. എല്ലാം നല്ലതാവണം. എന്നാല്‍ ഇതെല്ലാം ഒത്തിണിങ്ങിയ ഒരാളെ നമ്മുക്ക് കാണാന്‍ കഴിയുകയുമില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചവര്‍ ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍ എന്നിവരാണ്. മലയാള സിനിമയിലെ നടിമാരെല്ലാം സുന്ദരികളാണ്. എന്നാല്‍ ചില നടന്മാരില് അത് കാണാറില്ല. പ്രത്യേകിച്ചും അവര്‍ സ്കിന്‍ കെയറിങ് ശ്രദ്ധിക്കാറില്ല. മമ്മൂക്ക ഇതില്‍നിന്നും വ്യത്യസ്തനാണ്. അദ്ദേഹം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതായി തോന്നിയിട്ടുണ്ട്.
വേനല്‍ക്കാലവും സൗന്ദര്യവും
ഇനി വേനല്‍ക്കാലമാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചര്‍മത്തിന് കൂടുതല്‍ സംരക്ഷണം നല്‍കേണ്ടിവരും.
1. വേനല്‍ കാലത്ത് ചര്‍മം കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കൗമാരക്കാര്‍. അതുപോലെ വിവാഹിതരാകാന്‍ പോകുന്നവര്‍. അധികം വെയില് കൊള്ളാതെ നോക്കുക.
2. മുഖം ഫേസ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക. അതിന് ശേഷം വിറ്റാമിന്‍ സി സിറം പുരട്ടാം. 5 മിനിട്ട് കഴിഞ്ഞിട്ട് Sun Cream പുരട്ടാം.
3. ദിവസവും മൂന്ന് പ്രാവശ്യം മുഖം കഴുകുക.
4. സമയം കിട്ടുമ്പോള്‍, ആലോവേര ജെല്‍ മുഖത്ത് ഇട്ട് മസാജ് ചെയ്യാം. അമിതമായി കാണുന്ന ഡ്രൈനസ്സ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
5. ദിവസം 3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
6. നന്നായി ഉറങ്ങുക.
7. വേനല്‍ക്കാലത്ത് മുഖ ചര്‍മം സംരക്ഷിക്കാന്‍ ഒരു പാക്ക് തയാറാക്കാം. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് ഉലുവ അരച്ചതും റാഗി പൗഡര്‍ പാലില്‍ മിക്സ് ചെയ്തതും ചേര്‍ത്ത് പാക്ക് തയാറാക്കി മുഖത്തിടാം. 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. നന്നായി തുടച്ച ശേഷം വിറ്റാമിന്‍ സി സിറം പുരട്ടി കിടന്നാല്‍ മുഖത്തിന് രാവിലെ നല്ല ഗ്ലേസിങ് കിട്ടും.
രഞ്ജുവിന്റെ മേക്കപ്പിലുളള പ്രത്യേകതകള്‍
ഞാന്‍ ചെയ്യുന്നതില്‍ കണ്ണുകള്‍ക്കുള്ള മേക്കപ്പാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ ആവശ്യമില്ലാതെ ഫേസ് കട്ടിംഗ് കൊടുക്കാറില്ല. സിറ്റുവേഷന് മേക്കപ്പിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്.
ഉദാഹരണത്തിന് രാവിലെ അമ്പലത്തില്‍ വച്ച് താലിക്കെട്ട് ചടങ്ങാണെങ്കില്‍ മേക്കപ്പ് വളരെ സിമ്പിള്‍ ആയിരിക്കും. ഹാളില്‍ വച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് കുറച്ച് കൂടി മാറ്റ് ഫിനിഷിംഗ് കൊടുക്കാറുണ്ട്, കാരണം ക്യാമറ ലൈറ്റ് കൂടി ഉള്ളതിനാല്‍ നല്ല Glossy look കിട്ടും. എന്നാല്‍ രാത്രി നടക്കുന്ന റിസപ്ഷന് പോലുള്ള പരിപാടികള്‍ക്ക് കുറച്ചു കൂടി മേക്കപ്പ് ഹൈസൈറ്റ് ചെയ്യാറുണ്ട്. സിനിമകള്‍ക്കുവേണ്ടി മേക്കപ്പ് ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിനനുസരിച്ചാണ് മേക്കപ്പ് ചെയ്യാറ്.
വെഡ്ഡിംഗ് മേക്കോവര്‍
വിവാഹത്തിന് മേക്കപ്പ് ചെയ്യാന്‍ വിളിക്കുന്ന പലരുടേയും കൈയില്‍ പല തരത്തിലുള്ള റഫറന്‍സ് ഉണ്ടാകും. കൂടുതലും, ഭാവന, പേര്‍ളി, ദീപിക, ഐശ്വര്യ റായ് ഇവരുടേതു പോലെ മേക്കപ്പ് ചെയ്യണം എന്നായിരിക്കും.
എനിക്ക് തോന്നുന്നത് കേരളത്തിലെ പെണ്‍കുട്ടികളുടെ സൗന്ദര്യ സങ്കല്‍പ്പം എക്സ്ട്രീം ആയി കഴിഞ്ഞെന്നാണ്. കഴിവുള്ള ഒരുപാട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഇവിടെയുണ്ട്.
കല്യാണപ്പെണ്ണിന്റെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇവയ്ക്കെല്ലാം ഒരു styling കാണാന്‍ കഴിയുന്നുണ്ട്. പണ്ട് അമ്മമാരും, അമ്മായിമാരും ചെയ്തു കൊടുത്തിരുന്ന സാരി ചുറ്റല് ഇന്ന് ഒരു ഡിസൈനര്‍ അല്ലെങ്കില്‍ സ്റ്റെലിസ്റ്റ് ആണ് ചെയ്യുന്നത്.
മനീഷ് മല്‍ഹോത്ര, സബ്യാസാചി എന്നിവരുടെ വസ്ത്രങ്ങള്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ കല്യാണ വേദികളില്‍ കാണാന്‍ തുടങ്ങി. ഇതെല്ലാം വലിയ മാറ്റമാണ്. കൂടുതല്‍ സുന്ദരിയാവാന്‍ അവര്‍ മത്സരിക്കുന്നു. കാരണം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹം, ആ ദിവസം അതി സുന്ദരിയാവാനാണ് അവരുടെ ആഗ്രഹം. എന്തിനേറെ പറയുന്നു ഉടുക്കുന്ന സാരിക്ക് ഇണങ്ങുന്ന പൂക്കള്‍പോലും ഇന്ന് ലഭ്യമാണ്.
ഡോറ ബ്യൂട്ടി പാര്‍ലറിന്റെ പ്രത്യേകത
Dora Beauty world എന്നത് ഒരു സ്വപ്നമാണ്. JSR Trendi fashion എന്ന കമ്പനിയുടെ കീഴില്‍ വരുന്നതാണ് Dora, ഞാന്‍ അതിന്റെ എം.ഡിയാണ്. Dora പ്രത്യേകത എന്താണെന്നാല്‍, വരുന്ന കസ്റ്റമേഴ്സിന് തൃപ്തിയോടെ തിരിച്ചു പോകുന്ന തരത്തിലുള്ള സര്‍വ്വീസുകള്‍ നല്‍കുകയും, സത്യസന്ധമായ സേവനങ്ങള്‍, വിശ്വസനീയമായ പ്രോഡക്ടുകള്‍, വലിപ്പചെറുപ്പം ഇല്ലാതെയുള്ള സഹകരണം ഇവയൊക്കെയാണ്.
ഷെറിങ് പവിത്രന്