മുഖം ഡ്രൈ ആകാതിരിക്കുവാന്‍ ചെറിയ മോയ്സ്ചറൈസിംഗ് ആവശ്യമാണ്. മിനുസമുള്ളതും മൃദുലമായതുമായ സ്കിന്‍ ആണെങ്കില്‍ പോലും മോയ്സ്ചറൈസ് ചെയ്യുന്നത് വളരെ നല്ലതാണ്.
ഒരു കുക്കുംബര്‍ തൊലി കളഞ്ഞശേഷം അതിന്റെ ജ്യൂസെടുത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. അതിനുശേഷം ഒരു കോട്ടണില്‍ ഈ നീര് മുക്കി മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ച് മിനിറ്റിനുശേഷം കഴുകിക്കളയാം. ഈ ഫെയ്സ് ടോണര്‍ സ്കിന്‍ മൃദുലമാക്കും.
മുഖത്തെ കരുവാളിപ്പ് മാറാന്‍
കുക്കുംബര്‍ ജ്യൂസും മഞ്ഞള്‍പൊടിയും കൂടി മിക്സ് ചെയ്ത് മുഖത്തും ശരീരത്തിലും പുരട്ടുക. ഇരുപത് മിനിറ്റുകഴിഞ്ഞ് ഈ മിശ്രിതം കഴുകിക്കളയുക.
അഞ്ച് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും കൂടി മിക്സ് ചെയ്ത് കരുവാളിപ്പുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. രാത്രി ഉറങ്ങും മുമ്പ് ഇത് മുഖത്ത് തേച്ച് രാവിലെ വാഷ് ചെയ്താലും മതിയാകും. ഡ്രൈ സ്കിന്‍ ഉള്ളവരാണെങ്കില്‍ ഈ മിശ്രിതത്തില്‍ അല്പം 'ബേബി ഓയില്‍'കൂടി മിക്സ് ചെയ്ത് പുരട്ടുന്നത് നന്നായിരിക്കും.






