വരണ്ട ചര്‍മ്മമുള്ളവരിലാണ് ചുളിവുകള്‍ പെട്ടെന്ന് വരിക. ചുളിവുകളകറ്റാന്‍ ചില വഴികള്‍...!
പാല്‍പ്പാടയും ഒരു മുട്ടയുടെ വെള്ളയും കൂട്ടിചേര്‍ത്ത് ദിവസവും കൈകളിലും മുഖത്തും കഴുത്തിന്റെ ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം അത് കഴുകിക്കളയുക.
കിടക്കുന്നതിന് മുമ്പ് കൈയും കാലും ചെറു ചൂടുവെള്ളത്തില്‍ കഴുകി വിറ്റാമിന്‍ 'ഇ' ചേര്‍ന്ന ഏതെങ്കിലും ഹാന്‍ഡ് ആന്‍ഡ് ബോഡി ലോഷന്‍ പുരട്ടുക.
മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം 'വിറ്റാമിന്‍ ഇ' ക്രീം പുരട്ടി മസാജ് ചെയ്യുക.
25 ഗ്രാം മുള്ട്ടാനിമിട്ടിയും രണ്ടു തുള്ളി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ഫേസ്പായ്ക്കായി ഉപയോഗിക്കുക. ഉണങ്ങി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
ദിവസവും രണ്ടുഗ്ലാസ് പാല്, ഫ്രഷ് ജ്യൂസ് എന്നിവ കുടിക്കുക.






