ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും മുഖചര്‍മ്മം കഴുകി വൃത്തിയാക്കണം. രാവിലെ മുഖം കഴുകുന്നത് ചെറിയ ചൂടുളള വെളളത്തിലാണെങ്കില് മുഖത്തെ എണ്ണമയം കുറയും.
ഐസ്ക്രീം, ചോക്ലേറ്റുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. സാലഡുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ ഇവ കൂടുതലായി കഴിക്കണം. ഒപ്പം നന്നായി വെള്ളം കുടിക്കുകയും വേണം.
കൗമാരക്കാര്‍ മാസത്തിലൊരിക്കല്‍ മുഖം ക്ലീന്‍ അപ് ചെയ്യുന്നതും നല്ലതാണ്. മുഖം കണ്ണാടിപോലെ തിളങ്ങാന്‍ അത് സഹായിക്കും.
ഇരുപത് കഴിഞ്ഞവര്‍ക്ക് മാസത്തിലൊരിക്കല്‍ ഫേഷ്യല്‍ ചെയ്യാം. പക്ഷേ, ക്രീം ഉപയോഗിച്ചുള്ള മസാജിംഗ് ഒഴിവാക്കണം. അല്ലെങ്കില്‍ ഫേഷ്യലിന് ശേഷം രണ്ടു ദിവസം കഴിയുമ്പോഴേക്കും മുഖം മുഖക്കുരുകൊണ്ട് നിറയും.
മാസത്തിലൊരിക്കല്‍ ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യുന്നത് 'മുഖക്കുരു' അകറ്റാന്‍ സഹായിക്കും.






