സ്തനങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് നല്ല ആഹാരവും വ്യായാമവും അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പാല്, മുട്ട, പരിപ്പുകള്‍, പയര്‍വര്‍ഗങ്ങള്‍, മത്സ്യം എന്നിവയെല്ലാം ഉള്‍പ്പെട്ട സമീകൃതാഹാരം നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സ്തനങ്ങള്‍ക്ക് തീരെ വലിപ്പം കുറഞ്ഞവര്‍ക്കും അമിതമായി വലിപ്പം കൂടിയവര്‍ക്കും വേണമെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്തനവലിപ്പം കൂട്ടുവാന്‍ സാധിക്കും.
സ്ത്രീകളുടെ സ്ത്രൈണ സൗന്ദര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന സ്തനങ്ങളുടെ പരിചരണത്തിനായി ദിവസവും അല്പസമയം മാറ്റിവയ്ക്കണം. അതിന് സഹായിക്കുന്ന ചില വ്യായാമങ്ങളാണ് താഴെപ്പറയുന്നത്.
1. രാവിലെ കുളിക്കുന്നതിന് മുമ്പ് സ്തനങ്ങില് വെളിച്ചെണ്ണ പുരട്ടി വൃത്താകൃതിയില്‍ ഇരു ദശകളിലേക്കും തടവുക. നിവര്‍ന്നുനിന്ന് ഇടതുകൈ തോളെല്ലിന് സമാന്തരമായി നിവര്‍ത്തിപ്പിടിക്കണം. വലതുകൈ വൃത്താകൃതിയില്‍ ചുഴറ്റുക. ഇതുപോലെ ഇടതുകൈകൊണ്ടും ചെയ്യുക. ഇത് സ്തനങ്ങള്‍ക്ക് ദൃഢത കൈവരാനും ബലവും നല്ല ആകൃതിയും നല്കാന് സഹായിക്കും.
2. നിവര്‍ന്നുനിന്ന് രണ്ടു കരങ്ങളും കഴുത്തിന് പിന്നില്‍ കൊണ്ടുവന്ന് വിരലുകള്‍ പരസ്പരം കോര്‍ത്ത് കൈമുട്ടുകള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. സാവധാനം ചലനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം. പത്ത് മിനിറ്റുനേരം ഈ വ്യായാമം ചെയ്തശേഷം ശുദ്ധജലത്തില്‍ തേച്ച് കുളിക്കുക.






