
ഹരിപ്പാട്: ട്രോള്‍ വീഡിയോ നിര്‍മ്മാണത്തിനായി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മഹാദേവികാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത് ,അനന്തു എന്നിവരുടെ െലെസന്‍സും വാഹനത്തിന്റെ ആര്. സി ബുക്കും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. മഹാദേവികാട് തോട്ടുകടവ് പാലത്തിന് സമീപമായിരുന്നു സംഭവം.
െബെക്കിനു പിന്നില്‍ അമിത വേഗതയില്‍ വന്ന ആഡംബര െബെക്ക് ഇടിച്ച് കയറുന്ന വീഡിയോ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തമാശ രംഗത്തിലെ ഡയലോഗുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അപകടത്തില്‍ െബെക്കിനു പിന്നിലിരുന്ന വയോധികന്റെ കൈയ്ക്ക് പരുക്കേറ്റു. യുവാവ് ക്ഷമ പറഞ്ഞതിനാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി പരാതിയില്ലാത്തതിനാല്‍ വയോധികനും ഒപ്പമുണ്ടായിരുന്നയാളും കടന്നുപോയി.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ പോലീസിന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ഉപദേശം നല്‍കിയതോടെയാണു സത്യാവസ്ഥ പുറത്തറിയുന്നത്. ഈ വീഡിയോ കണ്ട ചിലരാണ് ഇതു മനപൂര്‍വം ട്രോള്‍ ഉണ്ടാക്കാനായി സൃഷ്ടിച്ച അപടകമാണെന്ന് പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചത്.
ഷൂട്ടിങ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍പെടുകയും തൃക്കുന്നപ്പുഴയില്‍ മുപ്പത്തിയെട്ടുകാരി മരണമടയുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ ആഡംബര െബെക്ക് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി.
ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.എസ്.സജിത്ത്, എ.എം.വിഐമാരായ കെ.ശ്രീകുമാര്‍, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു യുവാക്കളെ കണ്ടെത്തിയത്. വാഹനനമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ ആറു യുവാക്കളെ കണ്ടെത്തിയത്.
അമിത വേഗതയില്‍ ഇരു ചക്ര വാഹനങ്ങള്‍ ഓടിച്ച് അപകടം ഉണ്ടാക്കുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും, െലെസന്‍സ്, ആര് .സി ബുക്ക് എന്നിവ റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.






