
അഗളി : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ആംബുലൻസെത്താൻ വൈകിയതിനെ തുടർന്നാണ് കുഞ്ഞു മരിച്ചത്.
അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കുട്ടി ജനിച്ചത്. എന്നാൽ, ജനിച്ചപ്പോൾത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
തുടർന്ന് പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ കുട്ടിയെ 170 കിലോമീറ്റർ ദൂരെയുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാൻ നിർദേശിച്ചു. എന്നാൽ, ആംബുലൻസിന്റെ സേവനം ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നു സ്വകാര്യ ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ആംബുലൻസിന് സമയത്ത് എത്താൻ കഴിയാതിരുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല.






