
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വ്വകലാശലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച എം.ബി. രാജേഷിന്റെ ഭാര്യക്കെതിരെയുള്ള വിവാദം ശുദ്ധ അസംബന്ധമാണെന്ന് ഡി.വൈ.എഫ്.ഐ. യു.ജി.സി. നിര്‍ദ്ദേശിച്ച വിദഗ്ധരാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. നിലവില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് രാഷ്ട്രീയമുണ്ടാകും. അതിനാല്ത്നെ ഇതൊരു പുകമറയാണെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം.
കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമിനത്തില് ക്രമക്കേട് ആരോപിച്ച് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തു വന്നിരുന്നു. കാലിക്കറ്റ്് സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസര്‍ ഉമര്‍ തറമേലാണ് നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത സ്ഥിതിയാണെന്നും, ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നുമായിരുന്നു പ്രൊഫ. ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാദം പിടിമുറുക്കുമ്പോള്‍ ഇന്റര്‍വ്യു ചെയ്ത ഓരോ ഉദ്യോഗാര്‍ത്ഥിയും എഴുതിയത് രേഖകളിലുണ്ടാവുമെന്നും ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്നുമാണ് കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഇതൊരു പുകമറയാണെന്നും എ.എ റഹീം പറയുന്നു.
എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 വിദഗ്ധരും സര്‍വ്വകലാശാലക്ക് കത്തു നല്‍കിയിരുന്നു. ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലെന്നാണ് കത്തില്‍ പറയുന്നത്. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ്. എന്നാല്‍ ഇതുവരെ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ എം.ബി.രാജേഷ് തയ്യാറായിട്ടില്ല.






