
കൊച്ചി: പാലാ എം.എല്‍.എ. മാണി സി. കാപ്പനെതിരെ കേസെടുത്ത് കോടതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുംബൈ മലയാളി ദിനേശ് മേനോന് നല്കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പനെതിരെ കേസെടുത്തത്.
കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഓഹരി നല്‍കാമെന്നു പറഞ്ഞ് മൂന്നേകാല്‍ക്കോടി തട്ടിയെന്നതാണ് കാപ്പനെതിരെയുള്ള ആരോപണം. ദിനേശ് മേനോന്റെ പരാതിയില്‍ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാണി സി. കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റു സംബന്ധിച്ച് എല്‍.ഡി.എഫുമായി ഇടഞ്ഞു നില്‍ക്കുകയാണ് മാണി സി.കാപ്പന്. എന്‍.സി.പി. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം എല്‍.ഡി.എഫിനെതിരെയുള്ള നിലപാട് അദ്ദേഹം മയപ്പെടുത്തിയിരുന്നു.






