
കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. തുടർന്ന് അബോധാവസ്ഥയിലായ കോഴിക്കോട് മുടവന്തേരി സ്വദേശി ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനു പിന്നാലെ ആശുപത്രി രേഖകളിൽ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു. സമീപ ബെഡ്ഡിലുണ്ടായിരുന്ന മറ്റൊരു രോഗിക്ക് നൽകേണ്ട മരുന്നാണ് ചന്ദ്രന് അബദ്ധത്തിൽ നൽകിയതെന്നാണ് പരാതി.
കൂടാതെ, ചന്ദ്രന് ന്യുമോണിയ ബാധ ഉണ്ടായിരുന്നതും ആശുപത്രി അധികൃതർ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.






