മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് മുംബൈ വിമാനത്താവളത്തിന്റെ 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിഹിതം 74 ശതമാനമായി ഉയരും. എസിഎസ് ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന് എന്നിവയുടെ കൈവശമുണ്ടായിരുന്ന23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
1,685.25 കോടി രൂപയുടെ ഇടപാടാണിത്. കമ്പനി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത റെഗുലേറ്ററി ഫയലിംഗിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അതേസമയം ഭൂരിപക്ഷ ഓഹരി ഉടയായിരുന്ന ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേവ്സിന്റെ കൈവശമുണ്ടായിരുന്ന 50.50 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് ഏറ്റൈടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നേരത്ത തന്നെ ജിവികെ ഡവലപ്പേഴ്സിന്റെ കടബാധ്യത അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ എംഐഎഎല്ലിന്റെ 74 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ കൈവശം എത്തുമെന്ന് ഉറപ്പായി. ബാക്കി ശേഷിക്കുന്ന ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമാണ്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.
'മുെബൈ സ്വപ്നങ്ങളുടെ നഗരം. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും വലിയ മെട്രോപോളിസിലെ വിമാന യാത്രക്കാരെ സേവിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പദവിയാണ്. ഇന്ത്യന്‍ വിമാനത്താവള മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നതിന് കാത്തിരിക്കുക' അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും ആറ് മെട്രോ ഇതര വിമാനത്താവളങ്ങളും കൈവശം എത്തുന്നതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പ് കമ്പനിയായി മാറും.





