
എല്ലാവര്‍ക്കുമുള്ള പരാതിയാണ് ചര്‍മമെല്ലാം ചുളിഞ്ഞ് പെട്ടെന്ന് പ്രായമാകുന്നുവെന്നത്. നമ്മള് ഒന്നു മനസുവച്ചാല്‍ ആ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. ആഹാരകാര്യങ്ങളിലാണ് ആദ്യം ശ്രദ്ധ കൊണ്ടുവരേണ്ടത്. ചെറുപ്പക്കാരൊക്കെ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ നന്ന്.
ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്താം
ചീര, സ്പിനാച് തുടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫ്രൂട്ട്സ്, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നട്ട്സ് ഇവയൊക്കെ കഴിക്കുക. വെള്ളം ധാരാളം കുടിക്കണം. ഇത് ചര്‍മത്തിന് ഫ്രഷ്നസും തിളക്കവും നല്‍കും.
പ്രഭാതഭക്ഷണത്തിനുമുന്പ് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. ഇറച്ചിയുടേയും മീനിന്റെയും ഗ്രേവി അധികം കഴിക്കരുത്. സാമ്പാറില്‍ ധാരാളം പച്ചക്കറികള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അത്തരം കറികള്‍ ഉള്‍പ്പെടുത്താം.
ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും ആയുര്‍വേദിക് ഫേസ് വാഷോ സോപ്പോ ഉപയോഗിച്ച് മുഖം കഴുകണം. പുറത്ത് പോകുമ്പോള്‍ സണ്‍ബ്ലോക്ക് ഇടാന്‍ മറക്കരുത്. ഒരു കറ്റാര്‍വാഴ ചെടി വീട്ടില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതിന്റെ തൊലി ചെത്തിക്കളഞ്ഞ് പള്‍പ്പ് മാത്രം എടുത്ത് എല്ലാദിവസവും മുഖത്ത് പുരട്ടിയാല്‍ വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് പോയിക്കിട്ടും.
അതുപോല എല്ലാ മാസവും പാര്‍ലറില്‍ പോയി ക്ലീനപ്പ് ചെയ്യുന്നത് നന്നായിരിക്കും. ഫേസ്പാക്കും ഇടാം. ഇതുപോലെയൊക്കെ ഒന്നു ചെയ്തുനോക്കൂ വ്യത്യാസം അറിയാന്‍ കഴിയും. നമ്മളെ നമ്മള് തന്നെ സൗന്ദര്യത്തോടെ കാത്തുസൂക്ഷിക്കണം.
ഈസിയായി ഒരുങ്ങാന്‍
സുന്ദരിയാണെന്ന് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടികളുണ്ടോ? പെണ്‍കുട്ടികള്‍ ഭംഗിയായി ഒരുങ്ങി നടക്കണം.
മുഖം കഴുകി ഈര്‍പ്പം ഒപ്പിക്കളഞ്ഞ് സ്വന്തം ചര്മത്തിന്് ചേരുന്ന കോംപാക്ട് (പാര്‍ലറിലോ ബ്യൂട്ടി ഷോപ്പിലോ ചോദിച്ചാല്‍ നിങ്ങളുടെ ചര്‍മത്തിന് ഇണങ്ങുന്ന കോംപാക്ട് അവര്‍ പറഞ്ഞുതരും)ഇട്ട് കണ്ണെഴുതി, ലൈറ്റായി ലിപ്സ്റ്റികും ഇട്ട്, ഐബ്രോസ് ബ്രഷ് ചെയ്ത്, മുടിയൊക്കെ ഒതുക്കി ഒരുങ്ങിനോക്കൂ. നിങ്ങള്‍ക്ക് തന്നെ വ്യത്യാസം അനുഭവിച്ചറിയാം. ഒരു കാജല്‍, കോംപാക്ട്, ഐബ്രോ പെന്‍സില്‍, ബ്രഷ്, ലിപ്സ്റ്റിക് ഇതൊക്കെയടങ്ങുന്ന ഒരു മേക്കപ്പ് കിറ്റ് എല്ലാ പെണ്‍കുട്ടികളുടേയും കൈയില്‍ ഉണ്ടാവണം.

സൗന്ദര്യ സംരക്ഷണത്തിന് ഫേസ്പാക്കുകള്‍
ജോലിത്തിരക്കുള്ളവര്‍ക്കും വളരെ ഈസിയായി വീട്ടില്‍ തയാറാക്കാവുന്ന ചില ഫേസ്പാക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്...
. റൈസ് സ്കിന്‍ വൈറ്റിനിംഗ് ഫേസ്പാക്ക്
ഫെയര്‍ സ്കിന്നിനുവേണ്ടിയുള്ള ഫേസ്പാക്കാണ് ഇത്.
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ചെടുത്ത് വെള്ളവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകി കളയാം.
സാന്‍ഡല്‍വുഡ് ഫേസ്പാക്ക്
മുഖത്തെ കറുത്ത പാടുകള്‍ (സ്കിന്‍ പിഗ്മന്റേഷന്) മാറാനുള്ള ഫേസ്പാക്ക് ആണിത്.
ആവശ്യമുള്ള സാധനങ്ങള്‍
ചന്ദനപ്പൊടി - നാല് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
റോസ് വാട്ടര്‍ - 2 1/2 ടേബിള്‍ സ്പൂണ്‍
ചര്‍മത്തില്‍ പുരട്ടുന്ന വിധം
മൂന്ന് ചേരുവകളും ഒരുമിച്ചെടുത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അല്‍പ്പസമയം വച്ച ശേഷം ഉണങ്ങിയ ടൗവ്വല് കൊണ്ട് മുഖം തുടച്ചെടുക്കാം.
അലോവേര ഫേസ്പാക്കുകള്‍
കറ്റാര്‍ വാഴ ഉപയോഗിച്ച് തയാറാക്കാന്‍ സാധിക്കുന്ന ഫേസ്പാക്കുകള്‍
1. മുഖക്കുരുവിന്
അലോവേര ജെല്‍, ജാതിക്കാപ്പൊടി, നാരങ്ങാ നീര് ഇവ ആവശ്യത്തിന് ഒരു ബൗളില്‍ എടുത്ത് മിക്സ് ചെയ്തശേഷം മുഖത്ത് പുരട്ടാവുന്നതാണ്.
2. തിളക്കമുള്ള ചര്‍മത്തിന്
അലോവേര ജെല്‍, വെളിച്ചെണ്ണ, തേന്‍ ഇവ മൂന്നും ആവശ്യത്തിന് ഒരു ബൗളിലെടുത്ത് മിക്സ് ചെയ്യുക. ചര്‍മത്തില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
3. കറുത്ത പാടുകള്‍ക്ക്
അലോവേര ജെല്‍, മഞ്ഞള്‍പ്പൊടി, തൈര്, നാരങ്ങാനീര് ഇവ നാലും ആവശ്യത്തിന് എടുത്ത് മിക്സ് ചെയത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം.
4. വരണ്ട ചര്‍മത്തിന്
അലോവേര ജെല്‍, തേന്‍, ഒലിവ് ഓയില്‍ ഇവ മൂന്നും ഒരു ബൗളിലെടുത്ത് മിക്സ് ചെയ്തശേഷം ചര്‍മത്തില്‍ പുരട്ടാം.







Comments