വുഹാന്‍, ചൈന: 2019 ഡിസംബറിനു മുന്‍പ് കോവിഡ് വൈറസ് ചൈനയിലെ വുഹാനില്‍ പടര്ന്നുപിടിച്ചിരുന്നുവെന്നതിനു മതിയായ തെളിവില്ലെന്ന് ഡബ്ല്യൂഎച്ച്ഒ, ചൈനീസ് ആരോഗ്യ വിദഗ്ധ സംഘം. മഹാമാരിയുടെ ഉറവിടത്തെ കുറിച്ച് വുഹാനില്‍ നടത്തിയ പഠനശേഷമാണ് സംഘം ഈ വിലയിരുത്തല്‍ നടത്തിയത്.
സാര്‍സ്-കോവ്-2 വൈറസ് 2019 ഡിസംബറിനു മുന്‍പ് ജനങ്ങളിലേക്ക് പടര്ന്നിരുന്നുവെന്നതിന് ഒരു സൂചനയുമില്ലെന്ന് സംഘത്തിലെ ചൈനയുടെ മേധാവി ലിയാങ് വന്നിയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു മുന്‍പ് വൈറസ് നഗരത്തില്‍ പടര്ന്നുപിടിച്ചിരുന്ന് സ്ഥിരീകരിക്കാന്‍ മതിയായ ഒരു തെളിവും ലഭ്യമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.






