ഹൈദരാബാദ്: പ്രതിഷേധക്കാരെ നായ്ക്കളുടെ കൂട്ടമെന്ന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി. നാല്‍ഗോണ്ടയിലെ നാഗാര്‍ജുന സാഗറില്‍ സര്‍ക്കാര്‍ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചേര്‍ന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ (കെ.സി.ആര്)വിവാദ പരാമര്‍ശം.
നാഗാര്‍ജുന സാഗര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിരെ ചിലര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരില്‍ സ്ത്രീകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കടലാസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
എന്നാല്‍ ഇപ്പോള്‍ നിവേദനം നല്കാന് പറ്റില്ലെന്നും സ്ഥലത്തുനിന്ന് പോകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊതുയോഗത്തില്‍ തുടരണമെങ്കില്‍ നിശബ്ദമായി ഇരിക്കാനും കെ.സി.ആര് നിര്‍ദേശിച്ചു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അങ്ങനെ വന്നാല്‍ നിങ്ങളെ നേരിടും. ഒരുപാട് പേരെ താന്‍ കണ്ടിട്ടുണ്ട്. നിങ്ങളെ പോലെയുള്ള നായ്ക്കളും അതില്‍ ഒരുപാടുണ്ട്.- കെ.സി.ആര് പറഞ്ഞു.
തെലങ്കാന രാഷ്ട്രീയ സമിതി നേതാവില്‍ നിന്ന് വന്ന വാക്കുകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി മാപ്പ്പറയണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൊതുയോഗത്തില്‍ വച്ച് സ്ത്രീകളെ നായ്ക്കളെന്ന് വിളിച്ചു. ഇത് ജനാധിപത്യമാണെന്ന് മറക്കരുത്. അവിടെ നില്ക്കുന്ന സ്ത്രീകളാണ് നിങ്ങള്‍ ഈ പദവിയിലിരിക്കാന്‍ കാരണം. അവരാണ് യജമാനന്മാര്. അവരോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Comments